breaking news New

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം ഇടിഞ്ഞതോടെ വൈദ്യുതി ലഭ്യത കുറയുമെന്ന് എൻഎൽഡിസി അറിയിച്ചു.

കേരളത്തിന് 250 മെഗാവാട്ട് ഉടൻ നൽകി തുടങ്ങുമെന്ന് ഹിമാചൽപ്രദേശ് അറിയിച്ചിട്ടുണ്ട്. അതേ സമയം പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.

അതേസമയം, എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4