breaking news New

നവരാത്രി അവധി : തിങ്കളാഴ്ച കെ.എസ്.ഇ.ബി ഓഫീസുകൾ അടഞ്ഞു കിടക്കും

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ദുര്‍ഗ്ഗാഷ്ടമി ദിനമായ 2026 ഒക്ടോബര്‍ 19 തിങ്കളാഴ്ച്ച പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ അന്നേ ദിവസം കെ. എസ്. ഇ. ബി എല്‍ -ന്റെ എല്ലാ കാര്യാലയങ്ങള്‍ക്കും പ്രസ്തുത അവധി ബാധകമായിരിക്കുമെന്ന് കെ. എസ്. ഇ. ബി അറിയിച്ചു.

വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്. അന്നേ ദിവസം ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ലായെന്നും ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും കെ. എസ്. ഇ. ബി. അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4