breaking news New

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരെ നിയമനടപടിയുമായി കെ.കെ. ശൈലജയും , വീണാ ജോർജും ; ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

'3000 കോടി കട്ട്, വീണയും ശൈലജയും' എന്ന തലക്കെട്ടിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്ത വ്യാജവും അപകീർത്തികരവുമാണെന്ന് ആരോപിച്ച് മുൻ ആരോഗ്യമന്ത്രിമാരായ കെ.കെ. ശൈലജയും വീണാ ജോർജും നിയമനടപടിയിലേക്ക്.

വാർത്തയുടെ പേരിൽ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച ഷാജൻ സ്കറിയയ്ക്കെതിരെയാണ് ഇരുവരും അഭിഭാഷകൻ എ. രാജേഷ് മുഖേന വക്കീൽ നോട്ടീസ് അയച്ചത്. ഒരുകോടി രൂപ വീതം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ ആറിന് പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയയെ ഒന്നാം എതിർകക്ഷിയായും മറുനാടൻ മലയാളിയെ രണ്ടാം എതിർകക്ഷിയായും യൂട്യൂബ് റെസിഡന്റ് ഗ്രീവൻസ് ഓഫീസർ സൂരജ് റാവുവിനെ മൂന്നാം എതിർകക്ഷിയായുമാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവാദ വീഡിയോ ഉടൻ പിൻവലിക്കുക, പരസ്യമായി മാപ്പ് പറയുക, എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽനിന്നും ഉള്ളടക്കം നീക്കം ചെയ്യുക, ഇത്തരം പ്രചാരണങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ഏഴ് ദിവസത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4