breaking news New

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അത്യാവശ്യത്തിന് തുന്നിക്കെട്ടാൻ പഞ്ഞി പോലും ലഭിക്കാത്ത അവസ്ഥയാണെന്നും എന്നിട്ടും ആരോഗ്യമന്ത്രിയുടെ വായാടിത്തത്തിന് ഒട്ടും കുറവില്ലെന്നും രൂക്ഷമായി വിമർശിച്ച് എം. വി. ജയരാജൻ

കണ്ണൂർ : തൃശൂരിൽ നടന്ന കായികമേളയ്ക്കിടെ അപകടമുണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പോലുമാളില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കായികമന്ത്രി ഈ വീഴ്ചകളുടെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിയുടെ മേലിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ജനക്ഷേമത്തിനോ കുട്ടികളുടെ സുരക്ഷയ്ക്കോ പകരം ചില ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം കന്റോൺമെന്റ് എസ്ഐ ഗോകുൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലും അദ്ദേഹം ശക്തമായ പ്രതിഷേധം അറിയിച്ചു.

കുപ്രസിദ്ധിക്ക് റെക്കോർഡ് നൽകേണ്ട ഉദ്യോഗസ്ഥനാണ് എസ്ഐ ഗോകുൽ എന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസ്-ബിജെപി പ്രവർത്തകർ കുറ്റം ചെയ്താൽ കേസെടുക്കാതെ സിപിഎം പ്രവർത്തകരെ മാത്രം ലക്ഷ്യം വെക്കുന്ന സമീപനമാണ് പോലീസിലെ ചിലർ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. ഇത്തരം മർദനങ്ങളും അതിക്രമങ്ങളും സഹിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4