breaking news New

സൗദിയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ : ജിദ്ദ, മദീന, റിയാദ്, ദമാം യാത്രക്കാർക്ക് തിരിച്ചടി

ന്യൂഡൽഹി: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നവംബർ 30 വരെ നീട്ടി ഇൻഡിഗോ. ജിദ്ദ, മദീന, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് 2026 നവംബർ 30 വരെ നിർത്തിവെച്ചതായി കമ്പനി അറിയിച്ചത്.

ബുധനാഴ്ച എക്സിലൂടെയാണ് ഇൻഡിഗോ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. മേഖലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കമ്പനി വ്യക്തമാക്കി.

നേരത്തെ ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയുമായിരുന്നു റദ്ദാക്കിയിരുന്നത്. പുതിയ തീരുമാനത്തോടെ നാല് നഗരങ്ങളിലേക്കുമുള്ള സർവീസുകൾക്കും ഒരേ സമയപരിധി ബാധകമായി.

ഹൂതി വിമതരുടെ ആക്രമണ ഭീഷണിയും മേഖലയിലെ സുരക്ഷാ ആശങ്കകളുമാണ് വിമാനക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെ പശ്ചാത്തലം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവയും സൗദിയിലേക്കുള്ള ചില സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം. റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാരെ ബുക്കിങ് സമയത്ത് നൽകിയ വിവരങ്ങൾ വഴി അറിയിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4