തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി.
ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയുമെന്നാണ് ശിവൻകുട്ടിയുടെ അവകാശവാദം. മുഖ്യമന്ത്രി കഴിഞ്ഞ ആറുമാസമായി പറയുന്നത് നുണകൾ മാത്രമാണെന്നും ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെല്ലാം പുതിയ സർക്കാർ മരവിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക നിലവാരം തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. സബ്ജക്ട് മിനിമം നിർത്തലാക്കിയതും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവൽക്കരിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
സ്കൂളുകളിൽ കെ-ഫോൺ സേവനം ലഭ്യമാക്കാൻ പണം നൽകേണ്ട സാഹചര്യമാണുള്ളതെന്നും ശിവൻകുട്ടി ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഗീയവൽക്കരണം നടക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയെക്കുറിച്ച് മന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന വിമർശനവും ശിവൻകുട്ടി ഉന്നയിച്ചു.
യുഡിഎഫ് സർക്കാരിന്റെ ഭരണനടപടികളെയും വിദ്യാഭ്യാസ മേഖലയിലെ തീരുമാനങ്ങളെയും കടന്നാക്രമിച്ചുള്ള ശിവൻകുട്ടിയുടെ പ്രസ്താവന രാഷ്ട്രീയരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തൂത്തെറിയും” ; മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണകൾ : വികസന പദ്ധതികൾ മരവിപ്പിച്ചെന്നും വി. ശിവൻകുട്ടി
Advertisement
Advertisement
Advertisement