breaking news New

ദക്ഷിണേന്ത്യയിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ ഐഎസും അൽഖ്വയ്ദയും ; ലക്ഷ്യമിടുന്നത് മാതാപിതാക്കളെയും കുടുംബങ്ങളെയും !!

‘ഹോം റാഡിക്കലൈസേഷന്‍’ എന്ന പുതിയ പദ്ധതിയാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

യുവാക്കളെ നേരിട്ട് സമീപിക്കുന്നതിന് പകരം കുടുംബാംഗങ്ങളെയാണ് ഭീകരസംഘടനകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുമായി വിദേശത്തുള്ള ഹാന്‍ഡ്‌ലര്‍മാര്‍ ബന്ധം സ്ഥാപിക്കും. ഇവരെ ഭീകരതയിലേക്ക് ആകര്‍ഷിക്കുകയാണ് ആദ്യ ഘട്ടം. ഭീകരവാദ ആശയങ്ങള്‍ അടുത്ത തലമുറകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മൂന്നാമതൊരാള്‍ വഴിയുള്ള ഭീകരവാദവത്കരണത്തെക്കാള്‍ കൂടുതല്‍ കുട്ടികളെയും യുവാക്കളെയും ഈ മാര്‍ഗത്തിലൂടെ സ്വാധീനിക്കാനാണ് സംഘടനകള്‍ ലക്ഷ്യമിടുന്നത്. സുരക്ഷാ ഏജന്‍സികള്‍ യുവാക്കളിലുള്ള നിരീക്ഷണം ശക്തമാക്കിയതാണ് ഭീകരസംഘടനകള്‍ മുതിര്‍ന്നവരിലേക്ക് നീങ്ങിയത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. സംഭവത്തെ ഗൗരവത്തിലെടുത്ത് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ എന്നിവര്‍ യുവാക്കള്‍ക്കിടയിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4