breaking news New

കൊച്ചി- കന്യാകുമാരി-തൂത്തുക്കുടി എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതിക്ക് ഐഒസി അംഗീകാരം

കൊച്ചി, കൊട്ടാരക്കര, തിരുവനന്തപുരം, തൂത്തുക്കുടി വരെയുള്ള പൈപ്പ് ലൈന്‍ നാഗപട്ടണത്ത് നിന്ന് കന്യാകുമാരിയിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2023ല്‍ വിഭാവനം ചെയ്ത പദ്ധതി തുടര്‍ പഠനങ്ങള്‍ക്കു ശേഷം, 2026 ഏപ്രിലില്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ്, പദ്ധതി നടത്തിപ്പിനും അംഗീകാരത്തിനുമായി ഐഒസിയെ ചുമതലപ്പെടുത്തിയിരുന്നു. ഐഒസി ബോര്‍ഡ് യോഗമാണ് ഇന്നലെ 2448.7 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്കിയത്.

കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന പൈപ്പ് ലൈന്‍ തൂത്തുക്കുടി ടെര്‍മിനലുമായി ബന്ധിപ്പിക്കും. 424.65 കിലോമീറ്ററാണ് നീളം. പ്രതിദിനം 6.84 ദശലക്ഷം മെട്രിക് യൂണിറ്റ് വിതരണ ശേഷിയുള്ള ശൃംഖലയാണ് ഒരുക്കുന്നത്. ദക്ഷിണ ഭാരതത്തില്‍ പ്രകൃതി വാതക വിതരണ ശൃംഖല വ്യാപിപ്പിക്കും. ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനും ഇതുതകും.

ഗാര്‍ഹിക കണക്ഷനുകള്‍, ഗതാഗതം, വ്യാവസായിക യൂണിറ്റുകള്‍, പ്ലാന്റുകള്‍ എന്നിവയ്‌ക്കുള്ള ഇന്ധന വിതരണ ശൃംഖലയ്‌ക്ക് പുതിയ പദ്ധതി കുതിപ്പേകും. 2030ല്‍ പ്രാവര്‍ത്തികമാക്കണമെന്ന ലക്ഷ്യവുമായാണ് പദ്ധതി വിഭാവനം ചെയുന്നത്. പൈപ്പ് ലൈന്‍ നിര്‍മാണം, സ്ഥാപിക്കല്‍, പ്രാവര്‍ത്തികമാക്കല്‍ എന്നിവയാണ് ഐഒസി ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതോടെ കേരളത്തിന്റെ തലസ്ഥാന നഗരിയടക്കം തെക്കന്‍ കേരളത്തില്‍ പ്രകൃതി വാതക വിതരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് സാധ്യതയേറും. കൂടാതെ കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന് പൈപ്പ് ലൈന്‍ പ്രവര്‍ത്തന കുതിപ്പുമേകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4