breaking news New

“പിന്നിൽ നിന്ന് അമ്പെയ്യുന്ന രാഷ്ട്രീയ ശൈലി എനിക്കില്ല” ; മന്ത്രിസഭയിലെ തർക്കം മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ആരോപണം തള്ളി കെ. മുരളീധരൻ

തിരുവനന്തപുരം: മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. പിന്നിൽനിന്ന് അമ്പെയ്യുന്ന രാഷ്ട്രീയ ശൈലി തനിക്കില്ലെന്നും ഏത് വിഷയത്തിലും നേരിട്ട് ഇടപെട്ട് നിലപാട് വ്യക്തമാക്കുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ചില മന്ത്രിസഭാംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കെ. മുരളീധരനാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്ന തരത്തിലായിരുന്നു ആരോപണം.

എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങളിൽ മറഞ്ഞിരുന്ന് പ്രവർത്തിക്കുന്ന ആളല്ല താനെന്നും തന്റെ നിലപാടുകൾ തുറന്നുപറയുന്നതാണ് രാഷ്ട്രീയ ശൈലിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4