breaking news New

സഭാതർക്കത്തിന് സമാധാനപരമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ ; ചർച്ചകൾക്ക് വഴിതുറന്നത് പാത്രിയാർക്കീസ് ബാവയുടെ സന്ദർശനം : ചാണ്ടി ഉമ്മൻ

ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനം ഇരുവിഭാഗങ്ങളെയും ചർച്ചകൾക്ക് പ്രേരിപ്പിച്ചത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചർച്ചകൾക്ക് ആരും തയ്യാറാകാത്ത സാഹചര്യം മാറിയിട്ടുണ്ട്. ഇപ്പോൾ സമവായ ചർച്ചകൾക്ക് വഴിയൊരുങ്ങിയതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഇടപെടലുകൾ നിർണായകമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നന്ദിയും അറിയിച്ചു.

അതേസമയം, ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ചാണ്ടി ഉമ്മൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. തെറ്റ് തിരുത്തി തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് കോൺഗ്രസിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ നിന്ന് ഇനിയും കൂടുതൽ പേർ കോൺഗ്രസിലേക്ക് എത്താനുണ്ടെന്നും പാർട്ടിയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചെത്തുന്നവർക്ക് അഞ്ചുവർഷം പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്ന അഭിപ്രായവും ചാണ്ടി ഉമ്മൻ മുന്നോട്ടുവച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4