തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻ നിലപാടിന് വിരുദ്ധമായ വിശദീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാരിന്റെ നിർദേശപ്രകാരമാണ് മെറ്റ പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ പോസ്റ്റുകൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽനിന്ന് ഉള്ളടക്കങ്ങൾ നീക്കം ചെയ്ത സംഭവത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാദ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മെറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനാണ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.
നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 15,627 സോഷ്യൽ മീഡിയ പോസ്റ്റുകളാണ് നീക്കം ചെയ്തത്. ആകെ ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിലും നടപടി സ്വീകരിച്ചു.
അതേസമയം, സർക്കാരിന്റെ അറിവോടെയല്ല സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. എന്നാൽ സർക്കാർ നിർദേശപ്രകാരമാണ് മെറ്റ നടപടിയെടുത്തതെന്ന ആഭ്യന്തരമന്ത്രിയുടെ മറുപടി രാഷ്ട്രീയതലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായി ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തൽ ; സർക്കാർ നിർദേശപ്രകാരം മെറ്റ നീക്കിയത് 15,627 സോഷ്യൽ മീഡിയ പോസ്റ്റുകൾ!
Advertisement
Advertisement
Advertisement