breaking news New

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പിഡബ്ല്യൂഡി സെക്രട്ടറി ആയിരിക്കേ നടത്തിയ അഴിമതികളിൽ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല : പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടെന്നും , തുടർന്നാണ് വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകിയതെന്നും മന്ത്രി

തിരുവനന്തപുരം : പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടെന്നും തുടർന്നാണ് വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകിയതെന്നും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ലീ സീ ബീൻ നിരവധി പരാതികൾ ഉന്നയിച്ചു. രണ്ടു ആത്മഹത്യ കുറിപ്പുകൾ ഉണ്ടായിരുന്നു. ഒരു കുറിപ്പിൽ വ്യക്തമായി ഗ്യാനേഷ് കുമാറിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പരാതി സംബന്ധിച്ച് വിശദമായ വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ അധികാരത്തിൽ വന്ന ശേഷം കേസിനു ഫോളോ അപ്പ് ഉണ്ടായില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിന്നീട് ഗ്യാനേഷിനെ ട്രാൻസ്ഫർ ചെയ്തു.

കെഎസ്ടിപി പദ്ധതിയിൽ അഴിമതി ഉണ്ടെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രോജക്റ്റ് എഞ്ചിനീയർ അഴിമതി ആരോപിച്ചു ആത്മഹത്യ ചെയ്തു. ആ അഴിമതിയാണ് അന്വേഷിക്കുന്നതെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു. ചീഫ് ഇലക്ഷൻ കമ്മീഷൻ പദവി അന്വേഷണത്തിനു തടസമില്ലെന്ന് നിയമോപദേശം ലഭിച്ചു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4