breaking news New

എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂവെന്നും എന്തിനാണ് സമരമെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത്ര വലിയ സമരം എന്തിനെന്ന് പിടികിട്ടുന്നില്ല. പ്രതിഷേധിക്കാന്‍ ഇനിയും സമയമുണ്ടല്ലോ എന്നും ദയവായി ക്ഷമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂ, അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

പോലീസിൻ്റെ ജലപീരങ്കി പ്രയോഗത്തിൽ മലിനജലം ഉപയോഗിച്ചു എന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചു എന്നത് വെറും വ്യാജ പ്രചാരണമാണ്. പോലീസിനെ വെറുതെ കുറ്റം പറയുന്നതാണിത്. പോലീസിനു നേരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന നിയമപരമായ നടപടികൾ മാത്രമാണ് നടന്നത്. ജലപീരങ്കി പ്രയോഗിക്കുന്നത് ഇതാദ്യമായല്ലെന്നും കഴിഞ്ഞ 10 വർഷമായി ഇതിനായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4