breaking news New

സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ വീണക്ക് എതിരായ ഇഡി നടപടിയില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വിഷയം ആഭ്യന്തര വകുപ്പിന് മുന്‍പാകെ വന്നിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മുൻപാകെ വന്നിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിയുമായി ഡിവൈഎഫ്ഐ നേതാക്കളെ പിടികൂടിയതിൽ രാഷ്ട്രീയമില്ല. തൂഫാനിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്‌ ആയാലും യൂത്ത് ലീഗ് ആയാലും ഡിവൈഎഫ്ഐ ആയാലും നടപടി ഉണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണിത്. രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ട് ആണ് തൂഫാൻ എന്നും മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേസമയം, വീണ വിജയനെതിരായ ഇഡി അന്വേഷണത്തിൽ മന്ത്രി കെ മുരളീധരനും പ്രതികരണവുമായി രംഗത്തെത്തി. അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്നും ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഇ.ഡിയുടെ അന്വേഷണത്തിൽ സർക്കാർ എന്ത് ഇടപെടാനാണെന്നും മന്ത്രി കെ മുരളീധരൻ ചോദിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4