breaking news New

ഡിജെ പാർട്ടികളെ മയക്കുമരുന്ന് കേന്ദ്രങ്ങളായി മുദ്രകുത്തരുത് ; രാത്രി ജീവിതം നിരോധിക്കാനാകുമോ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം പാർട്ടികൾ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന പൊതുധാരണ ശരിയല്ലെന്നും ഡിജെ പാർട്ടികളെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

ബാറുകളിൽ നൃത്തം ചെയ്യുന്നതിനോ പാട്ട് കേൾക്കുന്നതിനോ വിലക്കേർപ്പെടുത്താനാകുമോയെന്നും രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു. ഹോട്ടലുകളിൽ മദ്യവിൽപ്പന അനുവദിക്കുമ്പോൾ ഡിജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ യുക്തിയും കോടതി ചോദ്യം ചെയ്തു.

ഡിജെ സംഗീതവും ഒരു തൊഴിലാണെന്നും അതിനെ പൊതുവായി കുറ്റപ്പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ മയക്കുമരുന്ന് ഉപയോഗത്തോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും കോടതി വ്യക്തമാക്കി.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ ഉൾപ്പെടെ നിയന്ത്രിച്ച് കൊച്ചി സിറ്റി പൊലീസ് പുറപ്പെടുവിച്ച നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വിശദവാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4