കൊച്ചി :
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയാണ് തച്ചങ്കരി വീണ്ടും കോടതിയെ സമീപിച്ചത്. അപേക്ഷ അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
ജയിലിൽ കിടക്കാതിരിക്കാൻ അസുഖങ്ങൾ ഉണ്ടെന്ന് പറയുകയാണെന്നും പുറത്ത് ഇറങ്ങുമ്പോൾ ഒരു അസുഖവും ഇല്ലല്ലോയെന്നും കോടതി ചോദിച്ചു.
ഇങ്ങനെ ആണെങ്കിൽ ജാമ്യം റദ്ദ് ചെയ്യേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളയാൾ എങ്ങനെ ജോലിക്കും വിദേശത്തും പോകുമെന്നും വാദങ്ങളിൽ കടുത്ത വൈരുദ്ധ്യമുണ്ടെന്നും ഒരു ദിവസം പോലും ജയിലിൽ കിടന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, മുമ്പും കോടതി സമാനമായി തച്ചങ്കേരിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജയിലിൽ കിടന്നപ്പോൾ ഒരുപാട് രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ രോഗമൊന്നുമില്ലേയെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Advertisement
Advertisement
Advertisement