breaking news New

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം

ഒരു വാഹനത്തിൽ ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും 5,000 രൂപ വീതം വേവ്വേറെ പിഴ ഈടാക്കണമെന്ന് കോടതി വ്യക്തമാക്കി.

പത്തനംതിട്ടയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ ഥാർ ജീപ്പിലെ അനധികൃത ലൈറ്റുകൾക്ക് ആകെ 5,000 രൂപ മാത്രം പിഴ ഈടാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ച ഥാർ ജീപ്പിന് ആകെ 5,000 രൂപ മാത്രം പിഴയിട്ടതിനെതിരെ കോടതി രംഗത്തെത്തി.

വീതിയേറിയ ടയറുകൾ ഘടിപ്പിക്കുന്നതും, കടുത്ത ശബ്ദവും തീയുമുണ്ടാക്കുന്ന എക്‌സോസ്റ്റ് പുകക്കുഴലുകൾ ഉപയോഗിക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് കോടതി വിലയിരുത്തി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പോലീസും മോട്ടോർ വാഹന വകുപ്പും യോജിച്ച് കർശന നടപടി സ്വീകരിക്കണം. വിഷയത്തിൽ സ്വീകരിച്ച തുടർനടപടികൾ അടുത്ത മാസം ഏഴിനകം അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4