breaking news New

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിപ്പിച്ച് പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങൾ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്.

തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ടത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണസമിതിയംഗങ്ങൾക്ക് നോട്ടീസ് നൽകുകയോ വിശദീകരണം കേൾക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ബന്ധപ്പെട്ടവരെ കേട്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ നടപടി. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരം 2026 ജൂലൈ 25നാണ് എൽഡിഎഫ് ഭരണത്തിലുള്ള തിരുവനന്തപുരം മേഖലാ യൂണിയന്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. തുടർന്ന് യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.

സർക്കാർ ഉത്തരവ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മിൽമ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു സർക്കാർ നടപടി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4