മഴ പെയ്തതോടെ താപനില കുറയുകയും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയുകയും ചെയ്തതാണ് ഉപഭോഗം കുത്തനെ താഴാൻ ഇടയാക്കിയത്.
ഈ മാസം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്; പരമാവധി കൂടിയ ഉപഭോഗം 4,560 മെഗാവാട്ടിലേക്ക് താഴ്ന്നു. കഴിഞ്ഞ 20 ദിവസങ്ങൾക്കിടയിൽ വൈദ്യുതി നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടി വന്ന നാലാമത്തെ ദിവസമായിരുന്നു ഇത്. എങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ഊർജിതമായി നടക്കുന്നുണ്ട്.
എന്നാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് അമിത വില നൽകി വൈദ്യുതി വാങ്ങേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പലതലങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും വിപണിയിലെ ലഭ്യതക്കുറവ് തിരിച്ചടിയാകുന്നുണ്ട്. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്നതിനാൽ പവർ എക്സ്ചേഞ്ച് വഴിയുള്ള ലഭ്യതയിൽ വലിയ കുറവുണ്ട്. കൂടാതെ, ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ദേശീയ തലത്തിലുള്ള 12,000 മെഗാവാട്ടിന്റെ കുറവും പ്രശ്നം സങ്കീർണ്ണമാക്കുന്നു.
മഴ കനത്തു ; വൈദ്യുതി ഉപയോഗം കുറഞ്ഞു ; പ്രതിസന്ധിക്കിടെ കെ.എസ്.ഇ.ബിക്ക് ആശ്വാസം
Advertisement
Advertisement
Advertisement