തിരുവനന്തപുരം : ഇൻജക്ഷൻ മാറി കുത്തുന്നതുൾപ്പെടെയുള്ള ചികിത്സാപിഴവുകൾക്ക് കാരണം നഴ്‌സുമാരുടെ പരിശീലനത്തിലെ പോരായ്മയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നഴ്‌സിംഗ് പഠനരീതികൾക്ക് കേരളത്തിലേതിന് സമാനമായ നിലവാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 100 സീറ്റുകളുള്ളിടത്ത് അത് 200 ആയി ഉയർത്താനാണ് തീരുമാനം. നഴ്‌സിംഗ് മേഖലയിൽ കൂടുതൽ പരിശീലനം ലഭിച്ചവരെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർക്ക് പരിശീലനക്കുറവെന്ന് ആരോഗ്യമന്ത്രി ; നഴ്‌സിംഗ് പഠനം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മതിയായ നിലവാരമില്ലെന്ന് വിമർശനം : നഴ്‌സിംഗ് സീറ്റുകൾ ഇരട്ടിയാക്കും
Advertisement
Advertisement
Advertisement