breaking news New

റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം :
അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ അനുയോജ്യമായ ആശുപത്രിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ആദ്യഘട്ടത്തിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.

108 ആംബുലൻസുകൾക്കൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും പദ്ധതിയുടെ ഭാഗമാക്കും. പരുക്കിന്റെ സ്വഭാവം വിലയിരുത്തി അനുയോജ്യമായ ആശുപത്രിയിൽ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഏകോപിത സംവിധാനമാണ് ഒരുക്കുന്നത്.

കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും പദ്ധതിയിൽ പ്രയോജനപ്പെടുത്തും. ഇതിലൂടെ അപകടസ്ഥലത്തേക്ക് വേഗത്തിൽ ആംബുലൻസുകളെ എത്തിക്കാനും ആശുപത്രികളുമായി ഏകോപനം ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവരെ ആരോഗ്യവകുപ്പ് ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ എങ്ങനെ സുരക്ഷിതമായി രക്ഷപ്പെടുത്താം എന്നതിൽ പൊതുജനങ്ങൾക്ക് ബോധവൽക്കരണവും നൽകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4