breaking news New

പിറന്നാള്‍ ദിനത്തില്‍ വിങ്ങിപ്പൊട്ടി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ...

കാഴ്ചപരിമിതിയുള്ള കുട്ടികള്‍ പാടിയ ആശംസ ഗാനം കേട്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വികാരാധീനയായത്.

കാഴ്ചപരിമിതിയുള്ളവരുടെ ഉന്നമനത്തിനായി ഡെറാഡൂണില്‍ സ്ഥാപിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് വിഷ്വല്‍ ഡിസ്എബിലിറ്റീസ് എന്ന സ്ഥാപനത്തിലുള്ളവര്‍ക്കൊപ്പമായിരുന്നു 67ാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി.

ഇവിടെ നടന്ന പരിപാടിക്കിടെയാണ് ദ്രൗപതി മുര്‍മ്മു വികാരാധീനയായത്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ രാഷ്ട്രപതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5