തിരുവനന്തപുരം :
സഭാ തർക്കത്തിന് പരിഹാരം കാണാൻ സമവായ നീക്കങ്ങൾ ശക്തമാക്കി സർക്കാർ. പ്രശ്നം കൂടുതൽ സങ്കീർണമാകാതെ ഇരുവിഭാഗങ്ങളെയും ചർച്ചകളിലൂടെ ഒന്നിപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ന്യായവും നീതിയുക്തവുമായ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും തർക്കം വഷളാകാതിരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാത്രിയർക്കീസ് ബാവയുടെ സന്ദർശനത്തിന് പിന്നാലെ ഓർത്തഡോക്സ്–യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ദേവലോകം അരമനയിലെത്തിയ മുഖ്യമന്ത്രിയോട് ഓർത്തഡോക്സ് വിഭാഗം തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങളിലാണ് സർക്കാർ.
അതിനിടെ, പാത്രിയർക്കീസ് ബാവയെ 'കവർച്ചക്കാരൻ' എന്ന് വിശേഷിപ്പിച്ച ഓർത്തഡോക്സ് സഭാ അധ്യക്ഷന്റെ പരാമർശം പുതിയ വിവാദത്തിന് വഴിവെച്ചു. പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തി.
അതേസമയം, ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധികൾ അംഗീകരിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെയും നിലപാട്. ഇരുവിഭാഗങ്ങളും ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ സഭാ തർക്കത്തിൽ സമവായമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സഭാ തർക്കം തീർക്കാൻ സർക്കാർ ഇടപെടൽ ശക്തം ; സമവായ നീക്കവുമായി മുഖ്യമന്ത്രി ; ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാൻ ശ്രമം
Advertisement
Advertisement
Advertisement