breaking news New

ഡോ. വി. മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിക്കാൻ സർക്കാർ തീരുമാനം

ആരോഗ്യവകുപ്പ് ഡയറക്ടറെ കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിലവിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയാണ് ഡോ. വി. മീനാക്ഷി വഹിച്ചിരുന്നത്. സ്ഥിരം ഡയറക്ടർ നിയമനത്തിനായുള്ള സമിതി ശുപാർശ ചെയ്തതോടെയാണ് നിയമനം ഔദ്യോഗികമാക്കുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉയർന്നിരുന്നു. മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീനയെ മാറ്റിയതിന് ശേഷമാണ് ഡോ. വി. മീനാക്ഷിക്ക് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4