breaking news New

സർക്കാർ പ്ലീഡർമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും മാറ്റാം ; സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

സർക്കാരിനെ പ്രതിനിധീകരിക്കുന്ന പ്ലീഡർമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. സർക്കാരും അഭിഭാഷകരും തമ്മിലുള്ള ബന്ധം ഒരു കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഒരു കക്ഷിക്ക് സ്വന്തം അഭിഭാഷകനെ തിരഞ്ഞെടുക്കാൻ അവകാശമുള്ളതുപോലെ, സർക്കാരിനെ പ്രതിനിധീകരിക്കേണ്ട അഭിഭാഷകർ ആരാകണമെന്ന് തീരുമാനിക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നിലവിലുള്ള നിയമനങ്ങൾ നിശ്ചിത കാലയളവിലേക്കായിരുന്നിട്ടും തങ്ങളുടെ സ്ഥാനങ്ങളിൽ പുതിയ അഭിഭാഷകരെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ് മൂന്ന് പ്ലീഡർമാർ കോടതിയിൽ ചോദ്യം ചെയ്തത്.

ഇവർ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ടാണ് സർക്കാരിന്റെ നിയമനാധികാരം സംബന്ധിച്ച സുപ്രധാന നിരീക്ഷണം ഹൈക്കോടതി നടത്തിയത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4