breaking news New

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 74,960 രൂപയിലെത്തി. ഗ്രാമിന് 75 രൂപ വർധിച്ച് 9370 രൂപയായി.

24 കാരറ്റ് സ്വർണത്തിനും 18 കാരറ്റ് സ്വർണത്തിനും ഇന്ന് വർധനവുണ്ട്. 24 കാരറ്റ് ഗ്രാമിന് 82 രൂപ വർധിച്ച് 10,222 രൂപയായി. 18 കാരറ്റ് ഗ്രാമിന് 62 രൂപ വർധിച്ച് 7667 രൂപയിലെത്തി.

രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അടുത്ത മാസം സംസ്ഥാനത്ത് വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഇനിയും വർധിക്കാനാണ് സാധ്യത.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5