breaking news New

സ്വർണവിലയിൽ വീണ്ടും കുതിപ്പ് ; പവന് 92,800 രൂപ : മൂന്ന് ദിവസത്തെ ഉയർന്ന നിരക്കിൽ വിപണി

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 92,800 രൂപയായി. ഗ്രാമിന് 160 രൂപ വർധിച്ച് 11,600 രൂപയിലെത്തി.

കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 91,520 രൂപയും ഗ്രാമിന് 11,440 രൂപയുമായിരുന്നു വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ സ്വർണവിപണി.

സ്വർണത്തിന്റെ വിപണിവിലയ്ക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി നൽകുമ്പോഴാണ് ആഭരണങ്ങളുടെ അന്തിമവില നിശ്ചയിക്കപ്പെടുന്നത്.

വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതിനുപകരം ആവശ്യമുള്ള സ്വർണം ഘട്ടംഘട്ടമായി വാങ്ങുകയോ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുകയോ ചെയ്യാമെന്നാണ് വിപണിയുമായി ബന്ധപ്പെട്ട നിർദേശം.

ഇന്നലെ രാവിലെ സ്വർണവില ഉയർന്നിരുന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും താഴ്ന്നിരുന്നു. എന്നാൽ ഡോളറിന്റെ മൂല്യത്തിലുണ്ടായ താൽക്കാലിക ഇടിവാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ പ്രധാന കാരണമായത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4