ഒന്നര വര്‍ഷമായി യു.എ.ഇയിലെ അജ്മാനില്‍ മോര്‍ച്ചറിയില്‍ കഴിയുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി റോബര്‍ട്ടിന്റെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിച്ച് സംസ്‌കരിക്കാന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. മരണപ്പെട്ട വ്യക്തികള്‍ക്കും അന്തസ്സോടെയുള്ള അവസാന യാത്രയ്ക്കും സംസ്‌കാരത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ബന്ധുക്കളോ സമൂഹമോ ആ അവകാശം നിഷേധിച്ചാല്‍ ഭരണകൂടവും സര്‍ക്കാരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, അല്ലാത്തപക്ഷം കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
മൃതദേഹത്തോട് ദരിദ്രനെന്നോ ധനികനെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭൗതികമായ എല്ലാ വേര്‍തിരിവുകളെയും ഇല്ലാതാക്കുന്ന ഒന്നാണ് മരണം. ബന്ധുക്കള്‍ തമ്മില്‍ സ്വത്തുതര്‍ക്കങ്ങളോ മറ്റ് കുടുംബ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് കോടതികളില്‍ നിയമപരമായി തീര്‍പ്പാക്കുകയാണ് വേണ്ടത്. അതിനായി മൃതദേഹത്തോട് അനാദരവ് കാണിക്കുകയോ അപമാനിക്കുകയോ അല്ല വേണ്ടതെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അവിവാഹിതനായ ശാസ്താംകോട്ട സ്വദേശി റോബര്‍ട്ട് ഫ്രാന്‍സിസ് സഹായന്‍ (71) 2025 മാര്‍ച്ച് 26-നാണ് യു.എ.ഇയില്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് ശാസ്താംകോട്ടയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കണമെന്ന് സഹോദരീപുത്രി മേരി വിക്ടോറിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റോബര്‍ട്ടിന്റെ സംസ്‌കാരം യു.എ.ഇയില്‍ തന്നെ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ പൂനെയിലുള്ള അനന്തരവന്‍ ജോണ്‍സണ്‍ ഫിലിപ്പ് ഉറച്ചുനിന്നു.
ബന്ധുക്കള്‍ തമ്മിലുള്ള ഈ കടുത്ത തര്‍ക്കം വിദേശകാര്യ കോണ്‍സുലേറ്റിന് മുന്നിലെത്തിയതോടെയാണ് റോബര്‍ട്ടിന്റെ ഭൗതികശരീരം അജ്മാനിലെ ഷെയ്ക് ഖലീഫ ഫോറന്‍സിക് ലാബിലെ മോര്‍ച്ചറിയില്‍ കുടുങ്ങിപ്പോയത്. വിഷയത്തില്‍ ആര്‍ക്കാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ അര്‍ഹതയെന്ന് പരിശോധിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ആശയക്കുഴപ്പങ്ങള്‍ നീങ്ങിയില്ല. തുടര്‍ന്നാണ് നീതി തേടി സഹോദരീപുത്രി മേരി വിക്ടോറിയ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് വിശദമായി പരിഗണിച്ച ഹൈക്കോടതി നിര്‍ണായകമായ ആറ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുന്നതിനുമുള്ള ചെലവുകള്‍ തല്‍ക്കാലം ഹര്‍ജിക്കാരിയായ മേരി വിക്ടോറിയ തന്നെ വഹിക്കണം. അജ്മാനില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഭൗതികശരീരം ശാസ്താംകോട്ട സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ വച്ച് പൂര്‍ണ്ണമായ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാവുന്നതാണ്.
നാട്ടിലെത്തിച്ചാല്‍ കാലതാമസം വരുത്താതെ പരമാവധി നാല് ദിവസത്തിനകം തന്നെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കണം. പുനെയിലുള്ള അനന്തരവന്‍ ജോണ്‍സണ്‍ ഫിലിപ്പ്‌സിനും താല്പര്യമുണ്ടെങ്കില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ യാതൊരുവിധ ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
തര്‍ക്കങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാന്‍ തെക്കുംഭാഗം, ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. കൂടാതെ, വിമാനത്താവളത്തില്‍ എത്തിക്കുന്നത് മുതല്‍ സംസ്‌കാരം നടക്കുന്നത് വരെ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നിയമപരമായ കടമ്പകളും കുടുംബ തര്‍ക്കങ്ങളും കാരണം ഒടുവില്‍ മോര്‍ച്ചറി തണുപ്പില്‍ കിടക്കേണ്ടി വന്ന ഒരു മനുഷ്യന്റെ ഭൗതികശരീരത്തിന് അര്‍ഹമായ അന്തസ്സ് ഉറപ്പാക്കുകയാണ് ഹൈക്കോടതിയുടെ ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ തുടര്‍നടപടികള്‍ നിരീക്ഷിക്കുന്നതിനായി വിഷയം നവംബര്‍ 26-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കുടുംബ തർക്കത്തിന്റെ പേരിൽ മൃതദേഹസംസ്‌കാരം വൈകിപ്പിക്കാനാവില്ല ; ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനം : ഹൈക്കോടതി
Advertisement
Advertisement
Advertisement