തിരുവനന്തപുരം :
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 5 വീതം പെട്രോൾ പമ്പുകളിലാണ് പ്രാഥമിക പരിശോധന നടത്തുന്നത്.(Kerala Petrol Pumps To Undergo Ethanol Testing Across Four Districts)
ഓരോ പമ്പിൽ നിന്നും ആറു സാമ്പിളുകൾ വീതം ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനകൾ കൃത്യമായി നടത്തുന്നതിനായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കർണാടകത്തിൽ നടത്തിയ പരിശോധനയിൽ പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്.
മന്ത്രി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന് ഇതിനായി നിർദേശം നൽകുകയായിരുന്നു. പരിശോധനയിൽ അമിത അളവിൽ എഥനോൾ സാന്നിധ്യം കണ്ടെത്തിയാൽ എണ്ണക്കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
അതേസമയം, കർണാടക സർക്കാരിന്റെ പരിശോധനാ ഫലവും ആരോപണങ്ങളും കേന്ദ്ര പെട്രോളിയം മന്ത്രാലയവും പൊതുമേഖലാ എണ്ണക്കമ്പനികളും പൂർണ്ണമായും തള്ളി.
പെട്രോളിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ എഥനോൾ കലർത്തുന്നുവെന്ന സംശയത്തെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ നാളെ നിർണായക പരിശോധന ആരംഭിക്കും
Advertisement
Advertisement
Advertisement