breaking news New

പനി കേസുകൾ കുതിച്ചുയരുന്നു ; സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ് : ഈ മാസം ഇൻഫ്ലുവൻസ ബാധിച്ച് 20 മരണം !!

ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്ക്. സെപ്റ്റംബറിൽ ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളും 724 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആകെ 6,182 കേസുകളും 40 മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്തത്.

പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. സ്വയം ചികിത്സ ഒഴിവാക്കണം.

രോഗബാധിതർ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും മാസ്ക് ധരിക്കുകയും വേണം. കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദേശമുണ്ട്. പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4