കൊച്ചിയിലും തിരുവനന്തപുരത്തും വർധിച്ചുവരുന്ന വായുമലിനീകരണത്തിന്റെ തോത് വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഇരു നഗരങ്ങളിലെയും വായുഗുണനിലവാരം വിശദമായി പരിശോധിച്ച് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശാസ്ത്രീയമായ നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ ദില്ലിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യരും കോഴിക്കോട് എൻഐടിയിലെ ഡോ. ജോർജ് കെ. വർഗീസും അംഗങ്ങളാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരു നഗരങ്ങളിലെയും വായുഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ സമിതി വിശദമായി വിലയിരുത്തും. മലിനീകരണത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളും അവയുടെ ഉറവിടങ്ങളും കണ്ടെത്തുന്നതിനൊപ്പം നിയന്ത്രണ നടപടികളും നിർദേശിക്കും.
വായുഗുണനിലവാര സൂചികയായ എക്യുഐ (AQI) തത്സമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ശുപാർശകൾ സമർപ്പിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് സർക്കാരിന്റെ നിർദേശം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കൊച്ചി–തിരുവനന്തപുരം നഗരങ്ങളിലെ വായുമലിനീകരണം പരിശോധിക്കാൻ വിദഗ്ധ സമിതി ; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം
Advertisement
Advertisement
Advertisement