breaking news New

മദ്യപിക്കാൻ ബാറിലെത്തിയാൽ ഇനി ആദ്യം ആധാർ എടുക്കണം ! പെഗ്ഗ് അടിക്കുന്നതിന് മുമ്പ് പ്രായം തെളിയിക്കണം ; ആധാർ കാർഡ് പരിശോധിച്ച് വയസ്സ് ഉറപ്പാക്കിയ ശേഷമേ മദ്യം നൽകാവൂ എന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദേശം ; മദ്യപാനികൾക്കും ഇനി കെവൈസി കാലം !!

തിരുവനന്തപുരം :
മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു രം​ഗത്തെത്തി.

പ്രായപൂർത്തിയാകാത്തവർ ബാറിൽ കയറി മദ്യപിക്കുന്നത് പതിവാകുന്നതോടെയാണ് മന്ത്രി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന് സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പ‍ർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4