breaking news New

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാണെന്ന് എക്സൈസ് മന്ത്രി എം. ലിജു !!

ബെവ്‌കോ ഇപ്പോഴല്ല നഷ്ടത്തിലായതെന്നും എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനങ്ങള്‍ കൊണ്ടാണ് ബെവ്‌കോ സാമ്പത്തിക നഷ്ടത്തിലായതെന്നും മന്ത്രി ആരോപിച്ചു. ബെവ്‌കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് പരമാവധി വരുമാനം പിടിച്ചുവാങ്ങാനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

യഥാർഥത്തിൽ ബെവ്‌കോയുടെ വിറ്റുവരവ് 21,000 കോടി രൂപയായി വര്‍ധിച്ചു. ഗ്യാലനേജ് ഫീസ് അഞ്ച് പൈസയിൽ നിന്ന് 10 രൂപയായി ഉയർത്തിയതോടെ 400 കോടിയിലധികം രൂപ ബെവ്‌കോയ്ക്ക് അധികമായി സർക്കാരിലേക്ക് നൽകേണ്ടി വന്നു. ലാഭവിഹിതത്തിന് പുറമേ റിസർവ് ഫണ്ടിൽനിന്നും പണം കണ്ടെത്തി നൽകേണ്ട സാഹചര്യമുണ്ടായി. ഇതാണ് നഷ്ടത്തിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം മാത്രം 180 കോടി നഷ്ടമായിയെന്നും മന്ത്രി പറഞ്ഞു. വെയര്‍ഹൗസില്‍ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റുമ്പോള്‍ സര്‍ക്കാരിന് നല്‍കിയിരുന്ന തുകയാണ് ഗ്യാലനേജ് ഫീസ്. അത് 5 പൈസയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്തിയതോടെ, 10 കോടി ഗ്യാലനേജ് ഫീസ് നല്‍കിയിരുന്നയിടത്ത് ഒറ്റയടിക്ക് 200 കോടിയായി ഉയര്‍ന്നു. ഗ്യാലനേജ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തെ ബെവ്‌കോ നേരത്തെ തന്നെ എതിർത്തിരുന്നതായും മന്ത്രി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4