breaking news New

മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണർ ; കടുത്ത നിലപാടിൽ ഉറച്ച് എം. ലിജു : വിവാദം പുതിയ തലത്തിലേക്ക് !

തിരുവനന്തപുരം : മൂന്ന് ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് ചട്ടപ്രകാരമാണെന്നും നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും എക്‌സൈസ് കമ്മീഷണര്‍ വിശദീകരിക്കുന്നു. ഇന്നലെയാണ് കമ്മീഷണര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

ലൈസന്‍സ് അനുവദിച്ച 2 ഡെപ്യൂട്ടി കമ്മീഷണർമാരെ സസ്‌പെന്റ് ചെയ്തിരുന്നു. ബിയര്‍ പാര്‍ലര്‍ ലൈസന്‍സുള്ളവര്‍ മദ്യവില്‍പ്പനക്ക് അപേക്ഷിച്ചല്‍ നല്‍കണമെന്നാണ് ഉത്തരവ്. സസ്‌പെന്‍ഡ് ചെയ്ത എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ കഴിഞ്ഞ ദിവസം 20000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ്.

അതേസമയം, ഉത്തരവല്ല, നയമാണ് പ്രധാനമെന്ന് മന്ത്രി എം ലിജു പ്രതികരിച്ചു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ച നിലപാടിന് വിരുദ്ധമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും മന്ത്രി എം ലിജു ചൂണ്ടിക്കാട്ടി. കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

സര്‍ക്കാര്‍ നയം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ അത് പാലിക്കാതെ, മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തിലെ ചട്ട ഭേദഗതിപ്രകാരം ബാര്‍ ലൈസന്‍സ് അനുവദിച്ചുനല്‍കിയ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ലിജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ബാര്‍ ലൈസന്‍സ് അനുവദിച്ചുനല്‍കിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. തുടര്‍ന്നും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തന്നെയുണ്ടാവുമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4