breaking news New

വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ ; എങ്കിലും ഇന്ന് നിയന്ത്രണമില്ല ; ആശ്വാസവാർത്തയുമായി കെഎസ്ഇബി

തിരുവനന്തപുരം : ഒഡീഷ്യ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 400 മെഗാവാട്ട് കിട്ടി. പവര്‍ എക്സേഞ്ചിൽ നിന്ന് വൈദ്യുതി കുറഞ്ഞാലേ നിയന്ത്രണത്തിന് സാധ്യതയുള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കി.

അതിനിടെ, വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.വൈകിട്ട് 7 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ നിയന്ത്രണം പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, എസി താപനില 25 ഡിഗ്രിയിൽ വയ്ക്കണമെന്നും, അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4