കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒൻപത് ജില്ലകളിലാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരാണ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല.
പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, വിതരണ – സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 28 കൂടാതെ, 27-ഉം അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 29-നും അവധി.
തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്തംബർ 28 തിങ്കളാഴ്ച ജില്ലാകളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു
Advertisement
Advertisement
Advertisement