പൊതുപരിപാടികളിലും യാത്രാവേളകളിലും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തോട് ചേർന്നു നിൽക്കുകയും ശരീരത്തിൽ സ്പർശിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
അതിനാല്‍ പരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം നടത്തണമെന്നാണ് ഇതിൽ പറയുന്നത്. സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനായി പരിപാടി സ്ഥലങ്ങളിലും യാത്രകളിലും ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് നിർദേശം.
യൂണിഫോം ഡ്യൂട്ടിക്ക് പുറമെ മഫ്തിയിൽ പോലീസിനെ നിയോഗിക്കാനും എഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം ; ഇന്റലിജൻസ് എഡിജിപിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും
Advertisement
Advertisement
Advertisement