breaking news New

വിഷപ്പുകയിൽ മുങ്ങി ഡൽഹി ; വായുനിലവാരം അതീവ ഗുരുതര വിഭാഗത്തിൽ : എക്യുഐ 350 കടന്നതോടെ കടുത്ത ദുരിതത്തിൽ ജനങ്ങൾ

ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. വായു മലിനീകരണം ഡൽഹിയിൽ പലയിടത്തും നാന്നൂറ് കടന്നു. ധോല ക്വാ മേഖലയിൽ ഇന്ന് രാവിലെ 417 രേഖപ്പെടുത്തി.

ഗാസിപൂരിൽ 410 ആണ് മലിനീകരണ തോത്. രാജ്യത്തലസ്ഥാന മേഖലയിൽ കർശന നിയന്ത്രണം നാളെ മുതൽ തുടങ്ങും. നിർമാണ, പൊളിക്കൽ നടപടികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സർക്കാർ – സ്വകാര്യ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50% ആക്കി. ഈ മാസം ഇരുപതാം തീയതിവരെ നിയന്ത്രണം ഉണ്ടാകും. ഡെപ്യൂട്ടി കമ്മിഷണർ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4