breaking news New

മലയാളികളുടെ അടുക്കളകളിൽ സ്ഥിരമായി വിഷം ? കറി പൗഡറിലും വെളിച്ചെണ്ണയിലും മാരക കീടനാശിനികളുടെ സാന്നിധ്യം ; ബ്രാൻഡുകളുടെ പേരുകൾ പുറത്തുവിടാതെ അധികൃതർ !! നമ്മുടെ അടുക്കളയിലെ ഭക്ഷണം സുരക്ഷിതമാണോ ? ബ്രാൻഡുകളുടെ പേരുകൾ പുറത്തുവരുമോ ?

കൊച്ചി: മലയാളികളുടെ അടുക്കളകളിൽ നിത്യോപയോഗ സാധനങ്ങളായ കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനാ റിപ്പോർട്ട്.

എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ നിന്നുള്ള ഭക്ഷ്യസാമ്പിളുകളിലാണ് മനുഷ്യശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയത്. കാക്കനാട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

കറി പൗഡറിലും എണ്ണയിലും കീടനാശിനികൾ

2021 ജനുവരി ഒന്ന് മുതൽ 2026 ഒക്ടോബർ 31 വരെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് പരിശോധനയ്ക്കെത്തിച്ച ഭക്ഷ്യസാമ്പിളുകളിലാണ് എഥിയോൺ, ഫെൻപ്രോപാത്രിൻ, ക്ലോർപൈറിഫോസ് തുടങ്ങിയ ഹാനികരമായ കീടനാശിനികളുടെ അംശം കണ്ടെത്തിയത്.

ഏത് ബ്രാൻഡുകൾ? പേരുകൾ എവിടെ?

ഏറ്റവും ആശങ്കയുണ്ടാക്കുന്നത് ക്രമക്കേട് കണ്ടെത്തിയ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് വിവരങ്ങൾ പുറത്തുവരാത്തതാണ്. തിരിച്ചറിയാൻ കഴിയാത്ത വിധം മറച്ചാണ് സാമ്പിളുകൾ പരിശോധനയ്ക്ക് എത്തിക്കുന്നതെന്നും അതിനാൽ ബ്രാൻഡുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് ലാബ് അധികൃതരുടെ വിശദീകരണം.

എന്നാൽ, 2024-ൽ ഇതേ ലാബിൽ നിന്നുള്ള വിവരാവകാശ രേഖയിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് പേരുകൾ പുറത്തുവന്നിരുന്നു. മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡുകളും അന്ന് പട്ടികയിലുണ്ടായിരുന്നു. മുൻപ് പേരുകൾ വെളിപ്പെടുത്തിയ ലാബ് ഇപ്പോൾ നിലപാട് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

പരിശോധനയ്ക്ക് 12,000 രൂപ വരെ!

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള ഫീസ് വർധിപ്പിച്ചതും വിവാദമായിട്ടുണ്ട്. നേരത്തെ 2,124 രൂപയായിരുന്ന പ്രാഥമിക പരിശോധനാ നിരക്ക് 2024-ലെ പരിഷ്കരണത്തോടെ എണ്ണയ്ക്ക് 10,000 രൂപയും കറി പൗഡറുകൾക്ക് 12,000 രൂപയുമായി ഉയർന്നു.

ഇതോടെ സാധാരണക്കാർക്കും പരാതിക്കാർക്കും പരിശോധന നടത്തുന്നത് സാമ്പത്തികമായി വലിയ ബാധ്യതയായി മാറിയെന്നാണ് ആരോപണം. ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4