breaking news New

പുതിയ ഗ്യാസ് കണക്ഷനിൽ സിലിണ്ടറിന്റെ വലുപ്പം കുറച്ചു ; 14.2 കിലോയ്ക്ക് പകരം ഇനി 10 കിലോ : വിലയും കണക്ഷൻ നിരക്കും കൂട്ടി !!

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെ നല്‍കണം. ഇതു കണക്ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയിലാണെന്നു ഏജന്‍സികള്‍ പറയുന്നു. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെ നല്‍കിയാല്‍ മതിയായിരുന്നു.

സബ്‌സിഡി സിലിണ്ടര്‍ നിറയ്ക്കാന്‍ നിലവില്‍ 960 രൂപ വരെയാണു കേരളത്തിലെ വില. പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ സിലിണ്ടറിന് കിലോഗ്രാമിന് ഇരട്ടിയിലേറെയാണു വിലവര്‍ധന. പുതിയ ഉപയോക്താക്കള്‍ക്കു സിലിണ്ടറിന്റെ വലുപ്പം കുറയുന്നതിനാല്‍ പ്രതിവര്‍ഷം കൂടുതല്‍ സിലിണ്ടറുകളും ആവശ്യമായി വരും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4