ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഒരു എസ്‌പിയുടെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുക.
ഇഡി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം ആരംഭിക്കുക. പ്രത്യേകിച്ച് ആരോപിക്കപ്പെടുന്ന ഹവാല ഇടപാടുകളിലായിരിക്കും അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധ. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. നിലവിൽ അന്വേഷണം ആരംഭിക്കുകയാണ് .
അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയത്. പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഹവാല ആരോപണങ്ങളുമാണ് ഇഡി റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. ഇവ സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിരുന്നു.
ഇഡി നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. പ്രാഥമിക അന്വേഷണം സംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിയാണ് പുറപ്പെടുവിച്ചത്.
മാസപ്പടി കേസിൽ നിർണായക നീക്കം; അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ
Advertisement
Advertisement
Advertisement