മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും ദേശവിരുദ്ധനാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാനാകുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. മോദി സംവാദത്തിന് തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. സംവാദത്തിന് പ്രധാനമന്ത്രിക്ക് താൽപര്യമുള്ള ആരെയും വിധികർത്താവായി നിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന് മോദി തയ്യാറായാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്റെ വാദങ്ങൾ തെളിയിക്കാമെന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി.
അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻഡിഎ സർക്കാർ ഒരു വർഷത്തിനകം താഴെ വീഴുമെന്നും രാഹുൽ ഗാന്ധി റാലിയിൽ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുമായുള്ള നേരിട്ടുള്ള സംവാദത്തിന് താൻ നേരത്തെയും വെല്ലുവിളിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി !!
Advertisement
Advertisement
Advertisement