breaking news New

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ

വീണ ജോർജ് മന്ത്രിയായി എന്ന് കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായി. വീണയുടെ രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണമെന്ന് കെ മുരളീധരൻ പറഞ്ഞു.

ഓരോ തെരഞ്ഞെടുപ്പിലും ജനം നിങ്ങൾക്കെതിരെ വിധി എഴുതി കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോൾ പോയത് മെഡിക്കൽ കോളേജിലേക്ക് അല്ല, അമേരിക്കയിലേക്കാണ്. ആരോഗ്യമന്ത്രി ഒരു വനിത ആയതു കൊണ്ട് കൂടുതലൊന്നും പറയുന്നില്ല.

ഉടുതുണിയില്ലാത്ത മനുഷ്യൻ നടുറോഡിൽ നിൽക്കുന്ന അവസ്ഥയാണ് സർക്കാരിന്റേതെന്നും മുരളീധരൻ പറഞ്ഞു. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന ഡോക്ടറുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5