breaking news New

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം !

തിരുവനന്തപുരം :
ഒരു കുടുംബത്തിൽ രണ്ടുപേർക്ക് കാബിനറ്റ് പദവി നൽകാനാകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നാണ് റിപ്പോർട്ട്.

പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ നിലവിൽ കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പാണ്. ജോസഫിന് കൂടി കാബിനറ്റ് പദവി നൽകിയാൽ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും തീരുമാനത്തിന് പിന്നിലുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന പി.ജെ. ജോസഫിന് യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉന്നത പദവിയും കാബിനറ്റ് റാങ്കും നൽകാമെന്ന് മുന്നണി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ വാദം.

എന്നാൽ അധികാരത്തിലെത്തിയിട്ടും പദവി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി നിലനിന്നിരുന്നു. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും ജി. ദേവരാജനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചെങ്കിലും ജോസഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടായിരുന്നില്ല.

വയോജന കമ്മീഷൻ അധ്യക്ഷൻ ഉൾപ്പെടെയുള്ള പദവികളാണ് കേരള കോൺഗ്രസ് നേതൃത്വം ജോസഫിനായി പ്രതീക്ഷിച്ചിരുന്നത്. പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ നേരത്തെ തന്നെ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു.

പുതിയ നിലപാടോടെ വിഷയത്തിൽ കേരള കോൺഗ്രസിന്റെ പ്രതികരണം ശ്രദ്ധേയമാകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4