തിരുവനന്തപുരം :
വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. ഹിമാചൽ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
എന്നാൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.അടുത്തമാസം പീക്ക് അവർ കമ്മി 738 മെഗാവാട്ട് വരെയാണ്. ഹിമാചൽ വാഗ്ദാനം 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെയാണ്. മെയ് വരെ വൈദ്യുതി നൽകാമെന്നും ഹിമാചൽ പ്രദേശ് പറയുന്നു.
അതേസമയം വൈദ്യുതി വാങ്ങാനായി ഇതുവരെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചില്ല. സർക്കാർ അനുമതിക്ക് ശേഷം അപേക്ഷിക്കാനാണ് കെഎസ്ഇബി നീക്കം. ടെണ്ടറുകൾ വിളിച്ചിട്ടും പീക്ക് അവറിൽ കുറഞ്ഞ വിലക്ക് കരാറുകാരില്ല.
ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക !!
Advertisement
Advertisement
Advertisement