തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും.
എൽപി വിഭാഗം വിദ്യാർഥികളുടെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും.
തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഡിസംബർ 28നാണ് അവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കുക.
ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ ; 17ന് പരീക്ഷകൾ അവസാനിക്കും ; 18ന് സ്കൂളുകളിൽ ആഘോഷം
Advertisement
Advertisement
Advertisement