തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ സതീശൻ തയ്യാറാകാത്തത് ദുരൂഹമാണെന്ന് ചിന്ത ജെറോം ആരോപിച്ചു. കാര്യങ്ങൾ സുതാര്യമായാണ് നടക്കുന്നതെങ്കിൽ സ്പോൺസറുടെ പേര് വെളിപ്പെടുത്തുന്നതിൽ എന്താണ് തടസ്സമെന്നും അവർ ചോദിച്ചു. പൊതുപ്രവർത്തകർ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ധാർമികമായി ബാധ്യസ്ഥരാണെന്നും ചിന്ത ജെറോം പറഞ്ഞു.
ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ചിപ്സൺ ഏവിയേഷനാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ചിന്ത ജെറോമിന്റെ പ്രതികരണം. സർക്കാരുമായി ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിനുള്ള ഫയൽ പരിഗണനയിലുണ്ടെന്നും വിമാനയാത്രയുടെ സൗജന്യം ഭാവിയിലെ പ്രതിബദ്ധതകൾക്ക് വഴിവെക്കുമോയെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി 19.88 ലക്ഷം രൂപ രേഖപ്പെടുത്തിയിട്ടുള്ള വിമാന ഉടമകളായ കേളചന്ദ്ര ഗ്രൂപ്പിന്റെ ഇൻവോയ്സിന്റെ പകർപ്പ് പുറത്തുവന്നതായും ചിന്ത ജെറോം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുറത്തുവന്ന വിവരങ്ങൾ ‘മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്’ എന്നും അവർ ആരോപിച്ചു.
അതേസമയം, ഹെലികോപ്റ്റർ കരാർ പുതുക്കലും വി.ഡി. സതീശന് വിമാനം നൽകിയതും തമ്മിൽ ബന്ധമില്ലെന്നാണ് ചിപ്സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിശദീകരണം പുറത്തുവരുന്നതിനിടെയാണ് ചിന്ത ജെറോമിന്റെ പ്രതികരണം.
‘സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച സതീശൻ ഇപ്പോൾ ബോബിയായി’ ; ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന ചോദ്യത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ചിന്ത ജെറോം
Advertisement
Advertisement
Advertisement