breaking news New

നിക്ഷിപ്ത താല്പര്യത്തോടെ അപകീർത്തിപ്പെടുത്താനും വളഞ്ഞിട്ട് ആക്രമിക്കാനും ശ്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ !!

സർക്കാരിന്റെ 100 ദിവസത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലേഖനത്തിലാണ് മെറ്റ വിവാദത്തിലും പ്രതിപക്ഷ ആരോപണങ്ങളിലും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനങ്ങൾക്ക് അതീതരല്ലെന്നും സഹിഷ്ണുതയോടെയുള്ള സമീപനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് യാതൊരു മടിയുമില്ല. എന്നാൽ മൂന്ന് മാസം പോലും തികയുന്നതിന് മുൻപ് ചില മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ഒരു വിഭാഗം ശ്രമിച്ചത്. അവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ ആയുസ്സുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമ വാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിച്ചുവെന്നത് നീചമായ വ്യാജപ്രചാരണമായിരുന്നു. വിഷയത്തിൽ സർക്കാർ യാതൊരു വിധത്തിലും ഇടപെട്ടിട്ടില്ലെന്ന് മെറ്റ ഔദ്യോഗികമായി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. ഇതോടെ വ്യാജപ്രചാരകർക്ക് മറുപടിയില്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ലെന്നും എല്ലാവരെയും തുറന്ന മനസ്സോടെ കേൾക്കാൻ സർക്കാർ തയ്യാറാണെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4