breaking news New

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റിയതിനെ തുടർന്ന് സർക്കാർ ഓഫീസുകളിലെ ഫയലുകളിലും സ്റ്റേഷനറി സാമഗ്രികളിലും തിരുത്തലുകൾ വരുത്താൻ കോടികളുടെ പാഴ്ചെലവ് വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം !!

ഇതുസംബന്ധിച്ച് ഭരണനിർവ്വഹണ വിഭാഗം പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

നിലവിലുള്ള പേപ്പറോ അച്ചടിച്ച ഫോമുകളോ വെറുതെ കളയരുതെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രം തുക ചെലവഴിക്കേണ്ടതില്ലെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, കത്തുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ അവ ഉപയോഗിക്കണം.

ആവശ്യാനുസരണം ഇംഗ്ലീഷിൽ ‘M’ എന്നും മലയാളത്തിലാണെങ്കിൽ ‘o’ എന്നും പേന കൊണ്ടോ മഷി ഉപയോഗിച്ചോ ചേർത്ത് തിരുത്തി ഉപയോഗിക്കാവുന്നതാണെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

പുതിയ പേര് വന്നതിന്റെ പേരിൽ മാത്രം സ്റ്റോക്കിലുള്ള സാമഗ്രികൾ ഉപേക്ഷിക്കുകയോ അടിയന്തരമായി പുതിയവ അച്ചടിക്കുകയോ ചെയ്യരുത്. ഓഫീസ് നെയിം ബോർഡുകൾ, ഫലകങ്ങൾ, ബോർഡുകൾ എന്നിവ മാറ്റിവെച്ച് പുതിയത് സ്ഥാപിക്കേണ്ടതില്ല. ഇതിനായി മാത്രമായി തുക വകയിരുത്തരുത്. കൂടാതെ, ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലെ ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ, സമാന ഉപകരണങ്ങൾ എന്നിവ സാധാരണ നിലയിൽ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ തുടർന്നും ഉപയോഗിക്കാവുന്നതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4