breaking news New

“ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും തീർഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കും” ; ശബരിമല–ഗുരുവായൂർ വികസനത്തിന് വൻ പദ്ധതിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

അഖില ഭാരത അയ്യപ്പസേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ ഇതിനുള്ള നീക്കം ആരംഭിക്കും. തെലങ്കാന സർക്കാരിനെ കൂടി ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഏറ്റവും നല്ല രീതിയിലുള്ള തീർഥാടനകാലമാണ് ഉണ്ടാവുകയെന്നും അതിനായി സർക്കാരും ദേവസ്വം ബോർഡും സഹകരിച്ചാണ് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സീസണുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട കാര്യങ്ങളെല്ലാം നേരത്തേ തന്നെ ചെയ്‌തിട്ടുണ്ട്. റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ടവയും വേഗത്തിൽ പൂർത്തിയാക്കും. ഈ മാസം ആദ്യം തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഒക്ടോബർ ആദ്യം പമ്പയിൽ വെച്ചും വിപുലമായ യോഗം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4